---
title: "പിറവം ആർത്തുല്ലസിക്കട്ടെ ;കണ്ണീറ്റുമല ഗ്രീന്‍ ഹില്‍പാര്‍ക്ക് നാടിനു സമർപ്പിച്ചു"
english_title: "May the birth be joyful; Kanneettumala Green Hill Park dedicated to the nation"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/322379/May the birth be joyful; Kanneettumala Green Hill Park dedicated to the nation"
published_at: "2025-10-24T20:02:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb8e2290142_1000371339.jpg"
keywords: []
---

# പിറവം ആർത്തുല്ലസിക്കട്ടെ ;കണ്ണീറ്റുമല ഗ്രീന്‍ ഹില്‍പാര്‍ക്ക് നാടിനു സമർപ്പിച്ചു

> **Lead Summary:** പിറവം : മൂക്ക് പൊത്തി നടന്നിരുന്ന കാലം മാറി പിറവത്തിന് ആർത്തുല്ലസിക്കാൻ കണ്ണീറ്റു മല ഗ്രീൻ പാർക്ക് നാടിനു സമർപ്പിച്ചു.

## Article Content

പിറവം : മൂക്ക് പൊത്തി നടന്നിരുന്ന കാലം മാറി പിറവത്തിന് ആർത്തുല്ലസിക്കാൻ കണ്ണീറ്റു മല ഗ്രീൻ പാർക്ക് നാടിനു സമർപ്പിച്ചു.

നഗരസഭയുടെ അഭിമാനമായി കണ്ണീറ്റുമലയിലെ ഗ്രീന്‍ ഹില്‍പാര്‍ക്ക് മാറുകയാണ്.

വളരെ മോശമായി കിടന്നിരുന്ന മാലിന്യ സംസ്കരണ പ്ലാന്‍റും ശ്മശാനവും നമുക്ക് അഭിമാനിക്കാന്‍ കഴിയുന്ന ഇടമാക്കി നഗരസഭ മാറ്റിയിരിക്കുകയാണ്.

ഏകദേശം 1 കോടി 42 ലക്ഷം രൂപയുടെ ഫണ്ടുകള്‍ ഉപയോഗിച്ചാണ് ശ്മശാനത്തിന്‍റെ തകര്‍ന്ന് കിടന്ന സംരക്ഷണ ഭിത്തി നിര്‍മ്മാണവും ഒരേക്കറോളം ഭൂമി വാങ്ങിച്ചതും സംസ്കരണ പ്ലാന്‍റിന്‍റെ പുകകുഴല്‍ മാറ്റി സ്ഥാപിച്ചതും, പുതിയ ടോയ്ലറ്റ് ബ്ലോക്കിന്‍റെ നിര്‍മ്മാണവും അടക്കം ഗ്രീന്‍ ഹില്‍ പാര്‍ക്ക് ആക്കി മാറ്റിയത്.

നഗരസഭ ഉപാദ്ധ്യക്ഷന്‍ കെ.പി. സലീം അദ്ധ്യ,ക്ഷത വഹിച്ച യോഗത്തില്‍ ചെയര്‍പേഴ്സണ്‍ അഡ്വ. ജൂലി സാബു ഗ്രീന്‍ ഹില്‍ പാര്‍ക്കിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ ഡോ. അജേഷ് മനോഹര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ മുന്‍ ചെയര്‍പേഴ്സണ്‍ ഏലിയാമ്മ ഫിലിപ്പ്, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷൈനി ഏലിയാസ്, അഡ്വ. ബിമല്‍ ചന്ദ്രന്‍ കൗണ്‍സിലര്‍മാരായ ഗിരീഷ് കുമാര്‍, ബാബു പാറയില്‍, പ്രീമ സന്തോഷ്, മോളി വലിയകട്ടയില്‍, സഞ്ചിനി പ്രതീഷ്, നഗരസഭ സൂപ്രണ്ട് ലക്ഷ്മി, ക്ലീന്‍ സിറ്റി മാനേജര്‍ വിത്സണ്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സോമന്‍ വല്ലയില്‍, സി.എന്‍ സദാമണി, കെ.സി. തങ്കച്ചന്‍, സോജന്‍ ജോര്‍ജ്ജ്, സാജു ചേന്നാട്ട്, പിറവം സഹകരണ ബാങ്ക് പ്രസിഡന്‍റ് സി.കെ. പ്രകാശ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/322379/May the birth be joyful; Kanneettumala Green Hill Park dedicated to the nation)